Monday 27 November 2017

ഇണ ചേരലും പ്രസവവും

ആൺ മുയലിനെയും പെൺമുയലിനെയും പ്രത്യേകം കൂടുകളിലാണ് വളർത്തുന്നത്. 5 പെൺമുയലുകൾക്ക് ഒരു ആൺമുയൽ എന്ന അനുപാതത്തിലാണ് വളർത്തേണ്ടത്. 8-12 മാസം പൂർത്തിയായ ആൺമുയലിനെയും 6-8 മാസം പൂർത്തിയായ പെൺമുയലിനെയും ഇണ ചേർക്കാവുന്നതാണ്.

മദിയുടെ ലക്ഷണങ്ങൾ 
  തടിച്ചു ചുവന്ന ഈറ്റം
  അസ്വസ്ഥത
  മുഖം കൂടിന്റെ വശത്ത് ഉരക്കുക
  പുറകു വശം പൊക്കി പിടിക്കുക
  വാൽ ഉയർത്തി പിടിക്കുക
ഈ സമയത്ത് പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്കാണ് വിടേണ്ടത്. വിജയകരമായി ഇണ ചേരുമ്പോൾ ആൺമുയൽ പുറകിലേക്കോ, വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം.
28 - 34 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം. ഗർഭത്തിന്റെ അവസാനകാലം തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് (നെസ്റ്റ് ബോക്സ്) കൂട്ടിനുള്ളിൽ വെക്കേണ്ടതാണ്. 6 ഇഞ്ച് ഉയരമുള്ള പല ഉപയോഗിച്ചു നെസ്റ്റ് ബോക്സ് നിർമ്മിക്കാവുന്നതാണ്. നെസ്റ്റ് ബോക്സിന്റെ അടിഭാഗത്ത് നെറ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിൽ അല്പം ചകിരി ഇട്ടു കൊടുക്കുക. ഉറുമ്പ് കയറാതെ നോക്കണം.
ഒരു പ്രസവത്തിൽ ശരാശരി 6 മുതൽ 8 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കാം. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത ചില തള്ള മുയലുകൾ കാണിക്കാറുണ്ട്. ഗർഭ കാലത്തെ ശെരിയായ തീറ്റ കൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. 4 മുതൽ 6 ആഴ്ച പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ തള്ളമുയലിൽ നിന്നും മാറ്റേണ്ടതാണ്.

Sunday 5 November 2017

മുയൽ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം

മുയൽ കൃഷി; അറിയേണ്ടതെല്ലാം.

1. കൃത്യമായ അറിവ്
2. ‎അടച്ചുറപ്പുള്ള ഒരു ഷെഡ്
3. ‎വൃത്തിയുള്ള കൂടുകൾ
4. ‎നല്ലയിനം മുയലുകൾ
5. ‎ഭക്ഷണം, വെള്ളം
6. ‎കൃത്യമായ പരിചരണം
7. ‎കച്ചവട സാധ്യത

ഈ ഏഴ് കാര്യങ്ങൾ ഓക്കെ ആണെങ്കിൽ നിങ്ങൾക്ക് ഒരു മുയൽ ഫാം തുടങ്ങാവുന്നതാണ്.

മുയൽ വളർത്തൽ തുടങ്ങുന്നതിനു മുമ്പ് പ്രാഥമികമായി കുറച്ചു അറിവുകൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പുസ്തകങ്ങൾ ഇന്ന് വിപണിയിലുണ്ട്. കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നടത്തുന്ന ക്ലാസ്സുകളിൽ പങ്കെടുക്കാം. ഇന്റർനെറ്റ്,യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പരമാവധി അറിവുകൾ നേടുക.

ഈ സംരംഭത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കുറച്ചു ഫാമുകൾ നിങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. നല്ല രീതിയിൽ ചെയ്തു വരുന്ന ഫാർമുകൾ തെരഞ്ഞെടുത്ത് സന്ദർശിക്കുക. അവിടെ നിന്നും പരിചയ സമ്പന്നരായ ആളുകളുടെ അറിവുകൾ നിങ്ങൾക്ക് ലഭിക്കും. അതോടൊപ്പം ഫാം നടത്തി പൂട്ടി പോയ ആളുകളുടെ അനുഭവം കൂടി പഠിക്കേണ്ടതുണ്ട്. ഇത് ഞാൻ നിരുത്സാഹപ്പെടുത്താൻ പറയുന്നതല്ല. അവർ എന്തു കാരണത്താലാണ് നിർത്തിയത് എന്നു അറിയേണ്ടതുണ്ട്. എന്നാൽ നമുക്ക് ആ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും.

പ്രാഥമികമായി ഈ കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ഷെഡ് നിർമാണത്തിലേക്ക് കടക്കാം. നിങ്ങളുടെ സ്ഥല ലഭ്യതയും വളർത്താൻ ഉദ്ദേശിക്കുന്ന മുയലുകളുടെ എണ്ണവും അനുസരിച്ചു വേണം ഷെഡ് നിർമിക്കാൻ. വളരെ ചിലവ് കുറഞ്ഞ ചിലവിൽ മാത്രമേ ഷെഡ് നിർമ്മിക്കാൻ പാടുള്ളൂ. നല്ല വായു സഞ്ചാരവും പാമ്പ്, പൂച്ച, നായ മുതലായ ജീവികൾ കയാറാത്തതും ആയിരിക്കണം. നിലം മണ്ണ് തന്നെയാണ് ഏറ്റവും നല്ലത്.

കൂടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അല്പം കട്ടിയുള്ള വെൽഡ് മെഷ് ഉപയോഗിക്കുക. സ്വയം ഐഡിയ ക്ക് അനുസരിച്ചു നിർമിക്കുന്നതാണ് നല്ലത്. ചിലവ് കുറയും. കൂട് നിർമ്മിച്ചു കഴിഞ്ഞാൽ മെറ്റൽ പ്രൈമർ , പെയിന്റ് എന്നിവ അടിക്കുന്നത് നല്ലതാണ്.. ഇതു ചിലവ് വര്ധിപ്പിക്കുമെങ്കിലും കൂടുകൾ ഒരു പാട് കാലം കേടുപാടുകൾ കൂടാതെ നിൽക്കാൻ സഹായിക്കും. കാരണം മുയലിന്റെ മൂത്രം വെള്ളം എന്നിവ കൂടുകളിൽ സ്ഥിരമായിതട്ടുന്നതിനാൽ തുരുമ്പ് വരാനുള്ള സാധ്യത കൂടുതലാണ്.

അടുത്തതായി നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം മുയലിനെ തിരഞ്ഞെടുക്കുന്നതാണ്. ശുദ്ധമായ ജനസ്സുകളാണ് ഏറ്റവും നല്ലത്. രണ്ടു ശുദ്ധമായ ജനസ്സുകൾ തിരഞ്ഞെടുക്കാം. അന്തപ്രജനനം പരമാവധി ഒഴിവാക്കുക.

CO3 പോലുള്ള പുല്ലുകൾ നട്ടു പിടിപ്പിക്കുക. ഭക്ഷണം വെള്ളം എന്നിവ കൃത്യ സമയങ്ങളിൽ കൊടുക്കുക. പെല്ലെറ്റ് തീറ്റകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് അതു നൽകുക.

കൃത്യമായ പരിചരണം മുയൽ കൃഷിയിൽ ഒഴിച്ചു കൂടാനാവാത്തതാണ്. കൂടുകൾ വൃത്തിയായി സൂക്ഷിക്കുക. അല്പം ശ്രദ്ധ തെറ്റിയാൽ രോഗങ്ങൾ വരും. പ്രത്യുത്പാദനം കുറയും. മരണ നിരക്ക് കൂടും.

ഇതൊക്കെ ചെയ്താൽ പോലും നല്ല ഒരു വിപണന സാധ്യത ഇല്ലെങ്കിൽ മുയൽ കൃഷി നഷ്ടത്തിലാവും. വിപണിയെ പ്പറ്റി നന്നായി പഠിക്കുക. സ്വയം വിപണനം ചെയ്യുന്നതാണ് കൂടുതൽ ലാഭകരം. ഇടനിലക്കാരെ ഒഴിവാക്കുക.

ഞാൻ മുകളിൽ കൊടുത്ത തലവാചകം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ലക്ഷങ്ങൾ സമ്പാദിക്കാം എന്നു. ഒരുപാട് വിജയഗാഥകൾ നാം പല മാസികകളിലൂടെ വായിക്കുകയും tv യിലും മറ്റുമായി കാണുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ കൃഷിയിലേക്ക് ഇറങ്ങി നഷ്ടത്തിൽ ആയവരും നമ്മുടെ കേരളത്തിൽ ഒരുപാട് ഉണ്ട്.

ഇതിന്റെ കാരണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം..
1. നല്ലയിനം മുയലുകൾ ലഭിക്കാതിരിക്കുക. പലരും പരസ്യങ്ങളിൽ വഞ്ചിതരായവരാണ്. ഒരുപാട് ലാഭം ലഭിക്കും എന്നു കരുതി മുയൽ ഒരു കച്ചവട സാധനം ആയി മാത്രം കാണുന്ന ആളുകളിൽ നിന്നും മുയൽ വാങ്ങിയവരാണ് പലരും. നിങ്ങൾ ആരിൽ നിന്നാണോ മുയലിനെ വാങ്ങാൻ ഉദ്ദേശിക്കുന്നത് അവരെ പറ്റി അവരിൽ നിന്ന് മുയൽ വാങ്ങിയ ആളുകൾ , മൃഗ ഡോക്ടർ എന്നിവരോട് അഭിപ്രായം ചോദിക്കുക. അവരുടെ ഫാം വൃത്തിയോടെ നടക്കുന്ന ഒന്നാണോ എന്നു നോക്കുക.
2. ‎ഒരുപാട് മുയലുകളെ ഒന്നിച്ചു വാങ്ങി അതിനെ കൃത്യമായി പരിചരിക്കാൻ പറ്റാതിരിക്കുക. തുടക്കക്കാർ എന്ന നിലക്ക് ഒരിക്കലും ഒന്നിച്ചു മുയലുകളെ വാങ്ങരുത്. 4ഓ 5ഓ മുയൽ കുഞ്ഞുങ്ങളെ വാങ്ങി അതിനെ വളർത്തി പ്രജനനം നടത്തി പഠിക്കുക. തുടക്കക്കാർ എന്ന നിലക്ക് 10 വരെ മുയലുകളെ വാങ്ങാം. ചെയ്യാനാവും എന്നുണ്ടെങ്കിൽ മാത്രം കൂടുതൽ മുയലുകളെ വാങ്ങുക.
3. ‎ശ്രദ്ധക്കുറവ്: കൃത്യമായ സമയങ്ങളിൽ തീറ്റ നൽകാതിരിക്കുക, പ്രജനന കാര്യങ്ങളിൽ ആശ്രദ്ധരാവുക, കൂടുകൾ വൃത്തിയാക്കാതിരിക്കുക.
4. ‎രോഗം, മരണ നിരക്ക് കൂടുക.: രോഗം എളുപ്പത്തിൽ വരാം. ഇന്ന് വൈകുന്നേരം നല്ല ഉത്സാഹത്തോട് കൂടി നിന്ന മുയൽ നാളെ രാവിലെയാവുമ്പോൾ മരിച്ചതായി കാണാം.
5. ‎വിപണനം നടക്കാതിരിക്കുക. മുയൽ ഒരു പാവം ഓമനത്തമുള്ള ജീവിയാണ് എന്നുള്ള ഒരു ധാരണ എല്ലാവരുടെയും മനസ്സിൽ ഉള്ളത് കൊണ്ട് അതിനെ ഭക്ഷിക്കാൻ ആരും തയ്യാറാവില്ല. ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള നല്ല വൈറ്റ് മീറ്റ് ആണ് മുയലിന്റേത്.

ഇങ്ങനെയുള്ള ഒരുപാട് പ്രതിസന്ധികളും മുയൽ വളർത്തലിൽ ഉണ്ട്. ഏതു സംരംഭം ആയാലും അതിന് അതിന്റെതായ പ്രയാസങ്ങൾ ഉണ്ടാവും. അതൊക്കെ തരണം ചെയ്തു മുന്നേറുക.

നിങ്ങൾക്ക് വിജയം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.

Wednesday 16 October 2013

Monday 16 September 2013

മുയലുകളുടെ ആഹാരക്രമം










തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

        രാവിലെ 8 മണിക്ക് മുമ്പു തന്നെ കൂടും പാത്രങ്ങളും വൃത്തിയാക്കണം. സാന്ദ്രീകൃത തീറ്റ രാവിലെ 8 മണിക്കും വൈകീട്ട് 5മണിക്കും കൊടുക്കുന്നതാനുത്തമം. പരുഷാഹാരം രാത്രി കൊടുക്കുന്നതാണ് നല്ലത്. തീറ്റ നല്‍കുന്നതിന് പാത്രങ്ങള്‍ ഉപയോകിക്കുന്നതാണ് നല്ലത്. വൃത്തിയാക്കാന്‍ എളുപ്പമുള്ള പാത്രങ്ങളാണ് ഉപയോകിക്കേണ്ടത്.

സാന്ദ്രീകൃതാഹാരം 

കറിക്കടല                                  10  ഭാഗം    
കടല പിണ്ണാക്ക്                         20   ഭാഗം      
എള്ളിന്‍ പിണ്ണാക്ക്                      5   ഭാഗം       
തവിട് അരിച്ചത്                         35   ഭാഗം        
ഗോതമ്പ്                                    28   ഭാഗം       
ധാതു ലവണ മിശ്രിതം              1.5   ഭാഗം       
ഉപ്പ്‌                                           0.5   ഭാഗം          
                                 ആകെ     100   ഭാഗം      

ഇവ  പൊടിച്ച് അല്പം വെള്ളം ചേര്‍ത്ത് കുഴച്ചു കൊടുക്കാം. പെല്ലറ്റ്‌ തീറ്റ കടകളില്‍ നിന്ന് വാങ്ങിയും കൊടുക്കാവുന്നതാണ്. ഒരു പ്രായ പൂര്‍ത്തിയായ മുയലിനു ഒരു ദിവസം 150g തീറ്റ ആവശ്യമാണ്‌. ഗര്‍ഭിണിയായ മുയലിനും പാലൂട്ടുന്ന മുയലിനും യഥേഷ്ടം തീറ്റ നല്‍കേണ്ടതാണ്. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ 50g മുതല്‍  100g വരെ തീറ്റ നല്‍കാം.

പരുഷാഹാരം 

അസംസ്കൃത നാര് കൂടുതലായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പരുഷാഹാരങ്ങള്‍. മുയലുകളുടെ ദഹനേന്ദ്രിയത്തിലെ സീക്കം എന്ന ഭാഗം നന്നായി വികസിച്ചതിനാല്‍ പരുഷാഹാരങ്ങളെ മുയലുകള്‍ക്ക് നനായി ദഹിപ്പിക്കാന്‍ കഴിയും.
പുല്ല്, മുരിക്ക്, മുരിങ്ങ, മാവ്, ശീമക്കൊന്ന, സബാബുള്‍, അസോള്ള, പ്ലാവില, ചീര, വാഴയില, അഗത്തി ചീര, ചോളം, ചെമ്പരത്തി, മള്‍ബറി എന്നിവ മുയലുകള്‍ക്ക് കൊടുക്കാം. കൂടാതെ പഴത്തൊലി, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയും കൊടുക്കാം.
ശുദ്ധ ജലം എല്ലാ സമയവും മുയലുകള്‍ക്ക് ലഭിക്കണം. തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകമായി തയ്യാറാക്കിയ നിപ്പിള്‍ ഉപയോച്ച് വെള്ളം കൊടുക്കാവുന്നതാണ്.

തീറ്റ കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  1. തീറ്റ പാത്രവും വെള്ള പാത്രവും നിത്യേന തുടച്ചു വൃത്തിയാക്കണം.
  2. പഴകിയ തീറ്റയും മറ്റും ഒഴിവാക്കണം. പൂപ്പല്‍ പിടിച്ച തീറ്റ നല്‍കാന്‍ ഇടവരരുത്.തീറ്റയില്‍ മാറ്റം വരുത്തുമ്പോള്‍ പെട്ടന്നുള്ള മാറ്റം ഒഴിവാക്കണം.
  3. നല്‍കുന്ന തീറ്റ വൃതിയുള്ളതാകാന്‍ ശ്രദ്ധിക്കണം.
  4. ആകെ നല്‍കുന്ന തീറ്റ ശരീര ഭാരത്തിന്റെ ആറു മുതല്‍ എട്ടു ശതമാനം വരെ ആകാം.ഇതില്‍ 60% വരെ പരുഷാഹാരങ്ങളാകാം.
  5. പെല്ലറ്റ്‌ രൂപത്തിലുള്ള തീറ്റ ശ്വാസ കോശ രോഗങ്ങള്‍ തടയുന്നു.

സംശയങ്ങള്‍ക്ക്‌  ബന്ധപ്പെടുക...8089312831

rabbit babies...............








Sunday 8 September 2013

മുയല്‍ ഇനങ്ങള്‍


സോവിയറ്റ്‌ ചിഞ്ചില്ല 
വൈറ്റ്‌ ജെയ്ന്റ്


അങ്കോറ

ഡച്ച്